X

ക്രിസ്മസ്- ന്യൂയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; 16 കോടി എക്‌സ് ഡി 236433ന്

ക്രിസ്തുമസ്- ന്യൂയര്‍ ബംപര്‍ ലോട്ടറിയുടെ ഫലം പുറത്തുവന്നു. എക്‌സ് ഡി 236433 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചയോടെ തിരുവന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി ലഭിച്ചത് ഈ നമ്പറുകള്‍ക്കാണ്: എക്‌സ് ജി 323942, എക്‌സ് എച്ച് 226052, എക്‌സ് ജെ 349740, എക്‌സ് കെ 110254. ക്രിസ്മസ് ന്യൂഇയര്‍ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 16 കോടിയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും.

webdesk14: