X

മഞ്ചേരി എളങ്കൂരില്‍ 36 കോടി രൂപ ചെലവഴിച്ച് കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷന്‍ പ്രവൃത്തി

മഞ്ചേരി: കിഫ്ബിയില്‍ നിന്നും അനുവദിച്ച 36 കോടി രൂപ ചെലവഴിച്ചാണ് കെ.എസ്.ഇ.ബിയുടെ മഞ്ചേരി എളങ്കൂര്‍ 220 സബ് സ്റ്റേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ജില്ലയിലെ മലയോര മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായാണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചത്. നിയോജക മണ്ഡലത്തിലെ ഒട്ടേറെ സ്‌കൂളുകളില്‍ ഉന്നത നിലവാരമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ചു.

അന്താരാഷ്ട്ര നിലവാരത്തില്‍ സൗകര്യമൊരുക്കി കെട്ടിടം നിര്‍മ്മിക്കുന്നതിന് പാണ്ടിക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് 5കോടിയും, മഞ്ചേരി ഗവ.ബോയ്‌സ് സ്‌കൂള്‍ 3 കോടി രൂപയും അനുവദിച്ചു. മഞ്ചേരി ഗേള്‍സ് സ്‌കൂള്‍ 3 കോടി, കാരക്കുന്ന് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 3 കോടി, പട്ടിക്കാട് ഗവ.ഹയര്‍സെക്കണ്ടറി സകൂള്‍ 3 കോടി എന്നിവയും അനുവദിച്ചു. ഇവയുടെ ടെണ്ടര്‍ നടപടികള്‍ നടക്കുകയാണ്. നെല്ലിക്കുത്ത് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് 3 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി നടന്നുവരികയാണ്. കൂടാതെ മഞ്ചേരി ഒലിപ്പുഴ റോഡ് വീതി കൂട്ടുന്നതിന് 85 കോടി രൂപയുടെ ഭരനാണുമതി ലഭിച്ചു. മഞ്ചേരി ടൗണിലെ പൈപ്പ് ലൈനുകള്‍ മാറ്റി സഥാപിക്കുന്നതിന് 15 കോടി അനുവദിച്ചു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. മഞ്ചേരിയില്‍ കുടിവെള്ള പദ്ധതിക്കായി 72 കോടി രൂപ അനുവദിച്ചു. ഇതില്‍ ആദ്യഘട്ട പ്രവൃത്തിക്കായി അനുമതി ലഭിച്ച 27 കോടി രൂപയുടെ പ്രവൃത്തിക്ക് ടെണ്ടറായി.

web desk 3: