X

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തെ കുറിച്ച് അറിയില്ല; വിശദീകരിച്ച് കിഫ്ബി സിഇഒ

തി​രു​വ​ന​ന്ത​പു​രം: യെ​സ് ബാ​ങ്കി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കി​ഫ്ബി (കേ​ര​ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന നി​ധി) സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാം. യെ​സ് ബാ​ങ്കി​ൽ പ​ണം നി​ക്ഷേ​പി​ച്ച​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി. കി​ഫ്ബി​ക്കെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി അ​റി​വി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കി​ഫ്ബി​യി​ൽ​നി​ന്ന് 250 കോ​ടി യെ​സ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര​ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രേ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. രാ​ജ്യ​സ​ഭ​യി​ൽ ജാ​വേ​ദ് അ​ലി ഖാ​ൻ എം​പി​യാ​ണു ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ഡി അ​റി​യി​ച്ചു.

യെ​സ് ബാ​ങ്കി​ൽ കി​ഫ്ബി​ക്ക് 268 കോ​ടി​രൂ​പ നി​ക്ഷേ​പ​മു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേരത്തേ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​വാ​സ്ത​വ​മാ​ണെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പി​ന്നീ​ടു വ്യ​ക്ത​മാ​ക്കി.

web desk 1: