X

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി. എ വിജയരാഘവനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. മാറി നില്‍ക്കാന്‍ കോടിയേരി സന്നദ്ധത അറിയിക്കുകയായിരുന്നു എന്നാണ് സൂചന.

ബിനീഷ് കോടിയേരിക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുന്നത്. എന്നാല്‍
ചികിത്സാര്‍ത്ഥമാണ് മാറുന്നതെന്നാണ് വിശദീകരണം.

2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.

web desk 3: