Culture

സങ്കുചിതത്വം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കണം; എസ്എഫ്‌ഐയോട് കോടിയേരി ബാലകൃഷ്ണന്‍

By chandrika

December 12, 2017

കോഴിക്കോട്: കാളേജുകളില്‍ സങ്കുചിതത്വം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐക്ക് സാധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച അദ്ദേഹം കോളജുകളില്‍ സങ്കുചിതത്വം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐക്ക് സാധിക്കണമെന്നും കോടിയേരി പറഞ്ഞു.

ബഹുസ്വരത വളര്‍ത്തണം. ചെങ്കോട്ടയിലേക്ക് സ്വാഗതം പോലുള്ള എഴുത്തുകള്‍ ഒഴിവാക്കണം. വ്യത്യസ്ത ചര്‍ച്ചകള്‍ക്ക് ഇടം നല്‍കണം. മുദ്രാവാക്യങ്ങള്‍ സങ്കുചിതമാകരുത്. കാന്പസുകള്‍ സംഘര്‍ഷമുക്തമാക്കാന്‍ എസ്എഫ്‌ഐ മുന്‍കയ്യെടുക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു