X

ഭൂമി തരംമാറ്റല്‍ ഫീസ്; ആര്‍.ഡി.ഒ. ഓഫീസിലും ട്രഷറിയിലും സ്വീകരിക്കുന്നില്ല; ഇട്രഷറി വഴി മാത്രമെന്ന നിര്‍ദ്ദേശത്തില്‍ ജനം വലയുന്നു

നെല്‍വയല്‍ തരംമാറ്റുന്നതിനുള്ള ഫീസ് ഇട്രഷറി സംവിധാനം വഴി മാത്രമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അപേക്ഷകരെ വലയ്ക്കുന്നു. ആര്‍.ഡി.ഒ. ഓഫീസുകളിലും ട്രഷറികളിലും പണം സ്വീകരിക്കാതായതോടെ അപേക്ഷകര്‍ നെട്ടോട്ടമോടുകയാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി പ്രകാരം തരംമാറ്റത്തിന് അനുമതി ലഭിച്ച വയലുകള്‍ക്ക് നിശ്ചിത ശതമാനം തുക സര്‍ക്കാരിലടയ്ക്കണം. ലക്ഷക്കണത്തിന് രൂപയാണ് പലര്‍ക്കും ഈ രീതിയില്‍ അടയ്ക്കാനുള്ളത്. എന്നാല്‍ ഇത് ട്രഷറികളില്‍ നേരിട്ട് സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള ചെലാനുകള്‍ മാത്രം ട്രഷറികളില്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് ട്രഷറി ഓഫീസര്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇട്രഷറിവഴി മാത്രമേ ഇനി ഈ പണമെടുക്കാവൂവെന്ന നിര്‍ദ്ദേശമെത്തിയതോടെ ആര്‍.ഡി.ഒ. ഓഫീസുകളില്‍ പണമെടുക്കുന്നത് നിര്‍ത്തി. ഇപ്പോള്‍ അപേക്ഷകര്‍ നേരെ ട്രഷറികളിലേക്കാണ് ഓടുന്നത്.

webdesk14: