X

മുഖ്യമന്ത്രി കേജ്രിവാള്‍ അല്ല, ഇനി ഡല്‍ഹി ‘സര്‍ക്കാര്‍’ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ‘സര്‍ക്കാര്‍’ ഇനി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ഡല്‍ഹിയിലെ ഭരണം ലഫ്. ഗവര്‍ണറുടെ കൈകളില്‍ ഏല്‍പ്പിക്കുന്ന ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ആക്ട് 2021 ചൊവ്വാഴ്ച നിലവില്‍വന്നു. ബുധനാഴ്ച മുതല്‍ ഡല്‍ഹിയുടെ സര്‍ക്കാര്‍ ആയി അനില്‍ ബൈജാല്‍ മാറി.

ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തി ലഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്തുന്ന നിയമത്തിന് മാര്‍ച്ച് 28ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. മാര്‍ച്ച് 15നു ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ 22നാണ് പാസായത്.

ആം ആദ്മി പാര്‍ട്ടിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഒതുക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണു വിമര്‍ശനം.

 

web desk 1: