X

ഫഹദിന്റെ ‘സീ യു സൂണ്‍’ കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ മഹേഷ് നാരായണ്‍

കൊച്ചി: ‘സീ യു സൂണ്‍’ എന്ന ചിത്രം കോപ്പിയടിച്ചതാണെന്ന ആരോപണത്തോട് പ്രതികരിച്ച് സംവിധായകന്‍ മഹേഷ് നാരായണന്‍. അത്തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്ന് മഹേഷ് നാരായണ്‍ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് രീതിക്ക് ഹോളിവുഡ് ചിത്രമായ സെര്‍ച്ചിങ്ങുമായി സാമ്യതകള്‍ ഉണ്ടാകും, എന്നാല്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത് മറ്റു വിഷയങ്ങളാണെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

എന്റെ സിനിമകള്‍ക്ക് രാഷ്ട്രീയമുണ്ട്. എന്നാല്‍ രാഷ്ട്രീയം പറയുന്നതിന് വേണ്ടി മാത്രം സിനിമകളെടുക്കനയാളല്ല. ഫഹദാണ് ചിത്രം പൂര്‍ത്തിയാക്കുന്നതിന് മുന്നില്‍ നിന്നതെന്നും മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ െ്രെപമില്‍ റിലീസായ സീ യു സൂണില്‍ ഫഹദിനോടൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

 

chandrika: