X

മെലാനിയ വീണ്ടും കുടിയേറ്റ ക്യാമ്പിലെത്തി

വാഷിംഗ്ടണ്‍: സീറോ ടോളറന്‍സ് വിവാദനയം അമേരിക്കന്‍ പ്രസിഡന്റ് പിന്‍വലിച്ചതിന് പിന്നാലെ മെലാനിയ ട്രംപ് കുടിയേറ്റ ക്യാമ്പിലെത്തി. അരിസോണയിലെ ടക്‌സണ്‍ ക്യാമ്പിലെത്തിയ മെലാനിയ ഈ ആഴ്ചയില്‍ തന്നെ രണ്ടാമത്തെ പ്രാവശ്യമാണ് ക്യാമ്പ് സന്ദര്‍ശിക്കുന്നത്. അമേരിക്കന്‍ കസറ്റംസ് അതിര്‍ത്തിയിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍, എമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്, യുഎസ് മാര്‍ഷല്‍സ് സര്‍വ്വീസ്, ലോക്കല്‍ റാഞ്ചര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തെക്ക്പടിഞ്ഞാറുള്ള ഫിയോണിക്‌സിലെ കുടിയേറ്റ് ക്യാമ്പില്‍ സന്ദര്‍ശിക്കുകയും,ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. മെലാനിയ ട്രംപിന്റെ കുടിയേറ്റ ക്യാമ്പിലേക്കുള്ള ആദ്യ യാത്ര വിവാദമായിരുന്നു. ധരിച്ച ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് അമേരിക്കന്‍ പ്രഥമ വനിതയെ വിവാദത്തിലാക്കിയത്. അമേരിക്കയിലേക്ക് കുടിയേറുന്ന മെക്‌സിക്കോക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച് ആശ്രിത കേന്ദ്രങ്ങളിലാക്കുന്ന സീറോ ടോളറന്‍സ് നയം ശക്തമായ പ്രതിഷേധങ്ങളെയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പിന്‍വലിച്ചത്.

chandrika: