X
    Categories: tech

മൊബൈല്‍ ബില്‍ കുത്തനെ ഉയരും; ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാകുമെന്ന് സൂചന

ഡല്‍ഹി: പുതുവര്‍ഷത്തില്‍ ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ കുത്തനെ ഉയരാന്‍ സാധ്യത. നഷ്ടം നികത്താന്‍ മൊബൈല്‍ കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് നടപ്പായാല്‍ ഉപയോക്താക്കളുടെ ഫോണ്‍ ബില്ലില്‍ 20 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നഷ്ടം നേരിടുന്ന ഭാരതി എയര്‍ടെലും വൊഡഫോണ്‍ ഐഡിയയുമാണ് (വിഐ) താരിഫ് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അതേസമയം മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയുടെ ഇക്കാര്യത്തിലുള്ള നീക്കം വീക്ഷിച്ചതിന് ശേഷം തീരുമാനം എടുക്കാനാണ് ആലോചന എന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫിന് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ടെലികോം കമ്പനികള്‍. അതിനിടയിലാണ് രണ്ട് ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2019ലാണ് മൂന്ന് ടെലികോം കമ്പനികള്‍ അവസാനമായി താരിഫ് നിരക്ക് ഉയര്‍ത്തിയത്. ടെലികോം രംഗത്ത് ജിയോ വന്ന 2016ന് ശേഷമുള്ള ആദ്യ വര്‍ധനയായിരുന്നു ഇത്. നിലവില്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള വൊഡഫോണ്‍ ഐഡിയയുടെ ശരാശരി വരുമാനം 119 ആണ്. എയര്‍ടെല്‍, ജിയോ എന്നിവയുടെ യഥാക്രമം 162, 145 എന്നിങ്ങനെയാണ്.

web desk 3: