X

വിദ്യാലയങ്ങളില്‍ വിവേകാനന്ദന്റെയൊപ്പം മോദിയുടെ ചിത്രവും വെക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപാല്‍: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്വാമി വിവേകാനന്ദന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ജെയ്ഭാന്‍ സിങ് പവയ്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും എതിരെ നടപടിയുണ്ടാവും.

മോഡിയുടെ ഉള്‍പ്പെടെ അഞ്ച് പേരുടെ ചിത്രങ്ങള്‍ വെയ്ക്കാനാണ് ഉന്നത പവയ്യ ഉത്തരവിട്ടിരിക്കുന്നത്. മഹാത്മാഗാന്ധി, ഡോ. ഭീം റാവു അംബേദ്കര്‍, സ്വാമി വിവേകാനന്ദന്‍, പ്രണബ് മുഖര്‍ജി എന്നിവരുടേതാണ് മറ്റു ചിത്രങ്ങള്‍.

ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സര്‍ക്കുലര്‍ അയച്ചു. അതേസമയം ബി.ജെ.പി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. ഫോട്ടോകള്‍ ന്യൂഡല്‍ഹിയിലുള്ള വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഫോട്ടോ ഡിപ്പാര്‍ട്മെന്റില്‍ നിന്നു തന്നെ വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

chandrika: