X
    Categories: More

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ റേസര്‍ 5ജിയുമായി മൊട്ടോറോള

അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള കഴിഞ്ഞ മാസം ആഗോള വിപണിയില്‍ അവതരിപ്പിച്ച റേസര്‍ 5ജി ഇന്ത്യയിലേക്ക്. ഈ മാസം അഞ്ചിന് തന്നെ മോട്ടോ റേസര്‍ 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി ഫ്‌ലിപ്പ്കാര്‍ട്ടില്‍ പ്രത്യേക പേജ് ആരംഭിച്ചിട്ടുണ്ട്.

ബ്ലൂയിഷ് ഗോള്‍ഡ്, പോളിഷ്ഡ് ഗ്രാഫൈറ്റ്, ലിക്വിഡ് മെര്‍ക്കുറി എന്നിങ്ങനെ മൂന്ന് നിറങ്ങളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുക.
ഡ്യുവല്‍സിം മോഡല്‍ ആയ മോട്ടോറോള റേസര്‍ 5ജി, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ മൈ യുഎക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 2 ലക്ഷത്തോളം അടയ്ക്കലും തുറക്കലും ഒരു പ്രശ്‌നവുമില്ലാതെ ചെയ്യാന്‍ പറ്റും വിധമാണ് പുത്തന്‍ പുത്തന്‍ ഹിന്‍ജ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മോട്ടോറോള അവകാശപ്പെടുന്നു.

600ഃ800 പിക്‌സല്‍ റസ്ലയുഷനും 4:3 ആസ്‌പെക്ട് റേഷ്യോയുമുള്ള സെക്കന്ററി ഡിസ്‌പ്ലേ ആണ് റേസര്‍ 5ജിയുടെ മറ്റൊരു ആകര്‍ഷണം. ക്വിക്ക് വ്യൂ എന്നറിയപ്പെടുന്ന ഈ ഡിസ്‌പ്ലേ ഉപയോഗിച്ച് സെല്‍ഫികളെടുക്കാനും നോട്ടിഫിക്കേഷനുകള്‍ കാണാനും മ്യൂസിക് പ്ലേബാക്കുകള്‍ നിയന്ത്രിക്കാനും കഴിയും. 48 മെഗാപിക്‌സല്‍ പിന്‍ കാമറ ആണ് റേസര്‍ 5ജിയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 24 മണിക്കൂര്‍ വരെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചാര്‍ജ് ഈ ബാറ്ററിക്കുണ്ട് എന്ന് മോട്ടോറോള അവകാശപ്പെടുന്നു.മോട്ടോറോള റേസര്‍ 5ജിയ്ക്ക് ഏകദേശം 1.02 ലക്ഷം ആണ് വില. 5ജി മോഡലിന് ഇന്ത്യയില്‍ വില്പനയിലുള്ള 1,24,999 രൂപ വിലയുള്ള 4ജി മോഡലിനേക്കാള്‍ വില കുറവാകാനാണ് സാദ്ധ്യത എന്നാണ് റിപോര്‍ട്ട്.

web desk 3: