X

കലാലയ മനസ്സുകള്‍ കീഴടക്കി കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് യാത്ര

വടകര : അതിരാഷ്ട്രീയവും അരാഷ്ട്രീയതയും പ്രബുദ്ധത കൊണ്ട് പ്രതിരോധിക്കുക എന്ന മുദ്രാവാക്യവുമായി കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് യാത്രക്ക് വടകര മേഖലയിലെ കോളജുകളില്‍ ആവേശകരമായ സ്വീകരണം.
ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ നടന്ന കൊഴുപ്പേറിയ സ്വീകരണ പരിപാടി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്നതായി. യൂണിറ്റ് പ്രസിഡണ്ട് അഫ്രിദ് അധ്യക്ഷത വഹിച്ചു. സ്വാഹിബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ അഫ്‌നാസ് ചോറോട് സ്വീകരണത്തിന് നന്ദി പറഞ്ഞു. ജാഥാ അംഗങ്ങളായ വി.എം റഷാദ്, മുഹമ്മദ് പേരോട്, അനസ് കടലാട്ട്, ശമീര്‍ പാഴൂര്‍, ശാഫി എടച്ചേരി, അന്‍സീര്‍ പനോളി, അജ്മല്‍ കൂനഞ്ചേരി, സഫീര്‍ മണിയൂര്‍, അനസ് അന്‍വര്‍ ഷാനിബ് ചെമ്പോട് സംസാരിച്ചു.
വില്യാപ്പള്ളി എം.ഇ.എസ് കോളേജില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് ഭാരവാഹി ഫര്‍ദീന്‍ അധ്യക്ഷത വഹിച്ചു. ശമീര്‍ പാഴൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വീകരണത്തിന് വൈസ് ക്യാപ്റ്റന്‍ സ്വാഹിബ് മുഹമ്മദ് നന്ദി പറഞ്ഞു.
മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ യു.ഡി.എസ്. എഫ് പ്രവര്‍ത്തകര്‍ ജാഥക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. കോളജിന്റെ കവാടത്തില്‍ നിന്നും ജാഥയെ ബാന്റ് മേളങ്ങളോടെ ക്യാമ്പസിനുള്ളിലേക്ക് ആനയിച്ചു. ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. കോളജ് യു.ഡി.എസ്.എഫ് ഭാരവാഹി ശിയാസ് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ഒഞ്ചിയം, സഫീര്‍ കെ.കെ, മുജീബുറഹ്മാന്‍ പി.കെ സംസാരിച്ചു.
നാദാപുരം ഗവണ്‍മെന്റ് കോളജില്‍ നടന്ന സ്വീകരണ പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് അഫ്‌സല്‍ അധ്യക്ഷത വഹിച്ചു. അന്‍സീര്‍ പനോളി മുഖ്യ പ്രഭാഷണം നടത്തി. അഫ്‌നാസ് ചോറോട് സ്വീകരണത്തിന് നന്ദി പറഞ്ഞു. അര്‍ഷാദ് ജാതിയേരി, മുഹ്‌സിന്‍ വളപ്പില്‍, മുഫീദുറഹ്മാന്‍ സംസാരിച്ചു. പുളിയാവ് നാഷണല്‍ കോളേജില്‍ നടന്ന സ്വീകരണ പരിപാടി യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് കെ.വി അധ്യക്ഷത വഹിച്ചു.
നാദാപുരം എം.ഇ.ടി കോളജില്‍ നടന്ന സമാപനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഫറാസ് അധ്യക്ഷത വഹിച്ചു. സ്വാഹിബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ അഫ്‌നാസ് ചോറോട് സ്വീകരണത്തിന് നന്ദി പറഞ്ഞു. ജാഥാ അംഗങ്ങളായ വി.എം റഷാദ്, മുഹമ്മദ് പേരോട്, അനസ് കടലാട്ട്, ശമീര്‍ പാഴൂര്‍, ശാഫി എടച്ചേരി, അന്‍സീര്‍ പനോളി, അജ്മല്‍ കൂനഞ്ചേരി, സഫീര്‍ മണിയൂര്‍, അനസ് അന്‍വര്‍ ഷാനിബ് ചെമ്പോട് സംസാരിച്ചു.

ജില്ലാ എം.എസ്.എഫ് കമ്മിറ്റി അഞ്ച് ദിവസങ്ങളിലായി നടത്തി വരുന്ന ക്യാമ്പസ് യാത്ര ഇന്ന് സമാപിക്കും. കൊയിലാണ്ടി സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

സംഘ്പരിവാര്‍ നടത്തുന്ന
ഭിന്നിപ്പിന്റെ രാഷ്ട്രീയം
തിരിച്ചറിയുക

വടകര : പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാകിസ്താന്‍ പതാക ഉപയോഗിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തുന്ന സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്നത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അഫ്‌നാസ് ചോറോടും ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും കുറ്റപ്പെടുത്തി.
പേരാമ്പ്ര ടൗണില്‍ പാക് പതാകയോടൊപ്പം എം.എസ്.എഫിന്റെ പതാക കത്തിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും ചെറുത്തു തോല്‍പ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പേരാമ്പ്ര ടൗണില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എംഎസ്എഫ് പതാക കത്തിച്ചതില്‍ പ്രതിഷേധിച്ച് നാദാപുരം ടൗണില്‍ പ്രകടനം നടത്തി.

chandrika: