X

കലോത്സവം : എസ്എഫ് ഐ രാഷ്ട്രീയവൽക്കരണത്തിനെതിരെ താക്കീതായി എം.എസ്.എഫ് സർവകലാശാലാ മാർച്ച്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സിസോൺ കലോത്സവം രാഷ്ട്രീയവൽക്കരിക്കുന്ന എസ് എഫ് ഐ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്  കാലിക്കറ്റ് സർവകലാശാലയിലേക്ക് എം എസ് എഫ് പ്രവർത്തകർ മാർച്ച് നടത്തി.സിസോൺകലോത്സവം നാളെ സർവകലാശാലാ കാമ്പസിൽ തുടങ്ങാനിരിക്കെയാണ് എം എസ് എഫ് മാർച്ച് നടത്തിയത്.സിസോൺ സ്വാഗത സംഘം രൂപീകരണത്തിൽ ഏകാധിപത്യ നിലപാടാണ് സ്വീകരിച്ചത്.  എം എസ് എഫ് ഭരിക്കുന്ന കോളജിലെ വിദ്യാർഥികൾക്ക് കലോത്സവങ്ങളിൽ പങ്കെടുക്കാനുള്ള അവസരം വരെ നിഷേധിച്ചു.

സ്വാഗതസംഘം കൺവീനറാവേണ്ട എം എസ് എഫുകാരനായ ജില്ലാ പ്രതിനിധിയെ അറിയിക്കാതെയാണ് എസ് എഫ് ഐ ക്കാരുടെ മാത്രം യോഗം വിളിച്ച് കുട്ടി സ്വാഗത സംഘം രൂപീകരിച്ചത്. മുഖ്യരക്ഷാധികാരിയാവേണ്ട സ്ഥലം എം എൽ എക്ക് പകരം താനൂർ എംഎൽഎയെ രക്ഷാധികാരിയാക്കിയതും കലോത്സവം രാഷ്ട്രീയ വൽക്കരിച്ചതിന് തെളിവാണെന്ന് മാർച്ചിൽ എം എസ് എഫ് ആരോപിച്ചു. നാളെ തുടങ്ങുന്ന സിസോണിൽ എസ് എഫ് ഐ ഭീഷണിയുണ്ടെന്നും കലാ പ്രതിഭകൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും മാർച്ചിൽ ആവശ്യപ്പെട്ടു.

എം എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ മിസ്‌ഹബ്‌ കീഴരിയൂർ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം പി നവാസ്‌ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ ശരീഫ്‌ വടക്കയിൽ, നിഷാദ്‌ കെ സലീം, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ടി പി ഹാരിസ്‌, സെക്രട്ടറി വി പി അഹമ്മദ്‌ സഹീർ, കെ എം ഫവാസ്‌, നിസാജ് എടപ്പറ്റ, റിയാസ്‌ പുൽപറ്റ, എം എ കബീർ, അസ്‌ഹർ പെരുമുക്ക്‌ , പി കെ നവാസ്‌, സാഹിർ മാണൂർ, എം ശിഫ, ഹക്കീം തങ്ങൾ, റാഷിദ്‌ പഴേരി, ടി പി.നബീൽ,ഫവാസ്‌ പനയത്തിൽ, ഖമറുൽ ജമാൽ, ഖമറുസമാൻ മൂർക്കത്ത്‌, കെ വി എം അസ്‌ലം, റാഷിദ്‌ പൊന്നാനി, ഷാക്കിർ മങ്കട, ജവാദ്‌ വേങ്ങര, കെം ഇസ്‌മായിൽ, ഖലീൽ കോട്ടക്കൽ, ഷമീർ എടയൂർ, നസീഫ്‌ ഷെർഷ്‌, റിയാസ്‌ കണ്ണിയൻ, നിഷാൻ പരപ്പനങ്ങാടിപ്രസംഗിച്ചു. എല്ലാകോളജുകളിലെയും പ്രതിഭകൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകുമെന്ന് പ്രൊവൈസ് ചാൻസിലർ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ എന്നിവർ എം എസ് എഫ് നേതാക്കൾ നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

chandrika: