X

പാമ്പാടി നെഹ്‌റു കോളജിലേക്ക് എം.എസ്.എഫ് മാര്‍ച്ച്

ഒറ്റപ്പാലം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് താക്കീതായി. രാവിലെ പത്തിന് ലെക്കിടി പാലത്തിന് സമീപത്തുനിന്നും പ്രകടനമായാണ് കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കോളജിന് സമീപത്തുവെച്ച് പൊലീസ് മാര്‍ച്ചിനെ തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടി കൊലക്കുറ്റത്തിന് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മാനേജ്‌മെന്റും സര്‍ക്കാരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ രക്ഷകരാകേണ്ട അധ്യാപകര്‍ തന്നെ ഇത്തരം ഹീന പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. സ്വാശ്രയകോളജുകളോട് സംസ്ഥാന സര്‍ക്കാരിന്റെ മൃദുസമീപനം അംഗീകരിക്കാനാകില്ല.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ പികൂടിയില്ലെങ്കില്‍ ശക്തമായസമര പരിപാടികള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും മാര്‍ച്ച് താക്കീതുനല്‍കി. ജില്ലാ പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു. പി.എ ഷൗക്കത്തലി, ദേശീയ കമ്മിറ്റി അംഗം റിയാസ് നാലകത്ത് പ്രസംഗിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി ഷറഫുപിലാക്കല്‍ സ്വാഗതവും കെ.എം ഷിബു നന്ദിയും പറഞ്ഞു. മാര്‍ച്ചിന് പി.എം സൈഫുദ്ദീന്‍, ഫായിസ് തോട്ടര, ബിലാല്‍ മുഹമ്മദ്, നജീബ് തങ്ങള്‍, ആസിം ആളത്ത്,

മന്‍സൂര്‍ പാലത്തിങ്കല്‍, വി.എം റാഷിദ്, ഹക്കീം മനക്കതൊടി, ഇല്യാസ് കുന്നുംപുറത്ത്്, അമീന്‍ നാട്ടുകല്‍, താഹിര്‍ പട്ടാമ്പി, റഷീദ് വല്ലപ്പുഴ, ഷാക്കിര്‍ കരിമ്പ, റാഫി പച്ചീരി നേതൃത്വം നല്‍കി. രാവിലെ കോളജ് പരിസരം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. എം.എസ്.എഫിന് പുറമെ കെ.എസ്.യു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി കോളജ് പരിസരത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്.

chandrika: