X

എം എസ് എഫ് സര്‍വകലാശാല മാര്‍ച്ച്: പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി

തേഞ്ഞിപ്പാലം : ചോദ്യപേപ്പര്‍ ചോര്‍ച്ച,
സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകളും കാലതാമസവും,വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളോടുള്ള നിരന്തരമായ അവഗണന, സര്‍വകലാശാല പരീക്ഷഭവനിലെ ക്രമക്കേടുകള്‍, കായിക പഠന വിഭാഗത്തില്‍ പ്രവേശന പട്ടികയില്‍ ഇടം നേടിയിട്ടും ചില വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കാത്തതിലും പ്രതിഷേധിച്ച് എം എസ് എഫ് പ്രവര്‍ത്തകര്‍ സര്‍വകലാശാല ഭരണ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളെ വലച്ച് കൊണ്ടിരിക്കുകയാണു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനു നടന്ന ബി.എസ്.സി മൈക്രോബയോളജി ഒന്നാം സെമസ്റ്റര്‍ പരീകഷയില്‍ സെല്‍ ബയോളജി എന്ന പേപ്പറില്‍ അന്‍പത് ശതമാനം ചോദ്യങ്ങളും സിലബസിനു പുറത്ത് നിന്നായിരുന്നു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിച്ചു മാസങ്ങള്‍ കഴിഞ്ഞും സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് സര്‍വകലാശാലയില്‍ നടപ്പാക്കിയിട്ടുള്ള സേവന അവകാശങ്ങളുടെ ലംഘനമാണു. പരീക്ഷാ ഫലങ്ങള്‍ കൃത്യ സമയത്ത് പ്രസിദ്ധീകരിക്കാത്തതും, വാല്യൂഷനു വേണ്ടി ഹാജരാവാത്ത അധ്യാപകര്‍ക്ക് എതിരില്‍ നടപടി സ്വീകരിക്കാത്തതും, കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാത്തതും, ഓരോ സെക്ഷനുകളിലും ആവശ്യമായ സ്റ്റാഫിനെ നിയമിക്കാത്തതും സര്‍വകലാശാല അധികാരികളുടെ പിടിപ്പുക്കേടാണെന്ന് എം എസ് എഫ് എഫ് കുറ്റപ്പെടുത്തി. പി.വി.സിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ സമരവുമായി മുന്നോട്ട് പോയ എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയയായിരുന്നു.
എം എസ് എഫ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി പി അഹമ്മദ് സഹീര്‍ ഉദ്ഘാടനം ചെയ്തു. റാഷിദ് പഴേരി അദ്ധ്യക്ഷത വഹിച്ചു. പികെ നവാസ്, ടിപി നബീല്‍, നസീഫ് ഷെര്‍ഷ്, എം പി സുഹൈല്‍, ഗഫൂര്‍ പെരുവള്ളൂര്‍, നിസാം കെ ചേളാരി, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, ശാഫി വള്ളിക്കുന്ന്, ഇ പി നൗഷാദ്, നിസാര്‍ ചേലന്‍പ്ര, സഫ്‌വാന്‍ പെരുവള്ളൂര്‍, ആഷിഖ് പെരുവള്ളൂര്‍,
അര്‍ഷദ് തറയിട്ടാല്‍, റഹീം തോട്ടോളി എന്നിവര്‍ നേതൃത്വം നല്‍കി.

chandrika: