X

സാരി പല്ലുവില്‍ മ്യൂറല്‍ വിരിയുന്നു

വിവിധ തരത്തില്‍ പെയിന്റിംഗ് വര്‍ക്കുകളിലുള്ള വസ്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പെയിന്റിംഗ് വര്‍ക്കുള്ള വസ്ത്രങ്ങള്‍ മറ്റു സാധാരണ മോഡലില്‍ നിന്നും മനോഹരമാണ്. അത് സാരിയിലായാല്‍ കൂടുതല്‍ അഴകേറും. മ്യൂറല്‍ പെയിന്റിംഗിലുള്ള സാരികള്‍ ഇന്ന് സ്ത്രീകളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. കസവിലും കോട്ടണിലുമുള്ള പെയിന്റിംഗ് വര്‍ക്കുള്ള സാരികള്‍ ഇന്ന് ട്രെന്റാണ്. കുറച്ചുമുമ്പുതന്നെ പരിചയപ്പെട്ടതാണെങ്കിലും ഇത്തരം സാരികള്‍ ഇന്നും വിപണികളിലെ ട്രെന്‍ഡ് തന്നെയാണ്. ഓണത്തിനും വിഷുവിനുമൊക്കെ കേരളസാരികളിലെ
പെയിന്റിംഗ് സാരികള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടാറുണ്ട്.

കഥകളിയും ശ്രീകൃഷ്ണനും, മയില്‍പീലിയുമൊക്കെ സാരികളില്‍ നിറഞ്ഞാടുമ്പോള്‍ തെയ്യവും ബുദ്ധചിത്രങ്ങളും സാരികളുടെ മാറ്റു കൂട്ടുന്നു. സാരികളിലൊന്നായും മുന്താണിയിലും മ്യൂറല്‍ പെയിന്റിംഗുകള്‍ ചെയ്യാറുണ്ട്. മുന്താണിയില്‍ മാത്രമായി ഡിസൈന്‍ ചെയ്യുന്ന മ്യൂറല്‍ ഡിസൈനുകള്‍ മനോഹരമാണ്.

സാരികളില്‍ വാര്‍ലി ഡിസൈന്‍സ് ചെയ്യുന്നത് ഈയടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ടതാണ്. കേരളസാരികളില്‍ വാര്‍ലി ഡിസൈന്‍സ് നല്‍കുന്നത് കൂടുതല്‍ ആകര്‍ഷണീയമാണ്. ഹാന്റ് പെയിന്റിംഗ് സാരികളും മ്യൂറല്‍ പെയിന്റിംഗ് സാരികളെപ്പോലെത്തന്നെ ഇക്കാലത്ത് ട്രെന്‍ഡാണ്. ദുപ്പട്ടകളിലും പാവാടകളിലും, ടോപ്പ്‌സിലും കുര്‍ത്തയിലുമെല്ലാം ഹാന്റ് പെയിന്റിംഗ് ചെയ്ത വസ്ത്രങ്ങള്‍ വിപണിയിലെ താരങ്ങളാണ്. തുസ്സാര്‍ സില്‍ക്ക് ,ചന്ദേരിസില്‍ക്ക്, സെമി ജ്യൂഡ് മെറ്റീരിയല്‍സ് എന്നിവയില്‍ ഹാന്റ്‌പെയിന്റിംഗുകള്‍ ചെയ്യാറുണ്ട്. ലിനനിലും കോട്ടണ്‍ സില്‍ക്കിലും ഷിഫോണിലും ഹാന്റ് പെയിന്റിംഗുകള്‍ മനോഹരമാണ്.

chandrika: