X

വ്യക്തി നിയമങ്ങള്‍ക്കിടയില്‍ മുസ്ലിം വ്യക്തി നിയമമാണ് ഏറ്റവും പുരോഗമനപരം: ഫ്‌ലേവിയ ആഗനെസ്

 

വ്യക്തി നിയമങ്ങളെ താരതമ്യം ചെയ്ത് പഠിക്കുമ്പോള്‍ മുസ്ലിംകളുടെ വ്യക്തി നിയമമാണ് ഏറ്റവും പുരോഗമനപരമായതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അഡ്വക്കറ്റ് ഫ്‌ലേവിയ ആഗനസ് പറയുന്നു. അലിയ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫ്‌ലേവിയ.

കോടതി മുത്വലാഖ് നിരോധിക്കുന്നത് ഫലഷൂന്യമായ നടപടിയായിരിക്കും. പിന്നെ മുസ്ലിം പുരുഷന്മാര്‍ മോദി തന്റെ ഭാര്യയോട് കാണിച്ച പോലെ അവരുടെ ഭാര്യമാരെ ഉപേക്ഷിച്ച നാടു വിടലായിരിക്കും ഫലമെന്നും ഫ്‌ലേവിയ പറഞ്ഞു. സ്ത്രീ വിഷയങ്ങളില്‍ നിരവധി രചനകള്‍ നടത്തിയ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയാണ് ഫ്‌ളേവിയ.

മാധ്യമങ്ങള്‍ രാഷ്ട്രീയ അജണ്ടയോടൊയണ് മുസ്ലിങ്ങളുടെ വാര്‍ത്തകള് നല്‍കുന്നത്. ഈ നിലപാടില്‍ നിന്ന് അവര്‍ മാറണം. ഇല്ലെങ്കില്‍ ഇത് ഒരു പ്രത്യേക വിഭാഗത്തെ പിന്നോട്ടടിപ്പിക്കാനേ സഹായിക്കുകയുള്ളൂവെന്നും ഫ്‌ലേവിയ പറഞ്ഞു.

chandrika: