X

താനൂരിലെ കൊലപാതകം പി.ജയരാജന്റെ സന്ദര്‍ശനത്തിന് പിന്നാലെ; അന്വേഷണം വേണമെന്ന് പികെ ഫിറോസ്

താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ ഇസ്ഹാഖിനെ കൊലപാതകം നടന്നത് പി.ജയരാജന്റെ സന്ദര്‍ശനത്തിന് പിന്നാലെയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു. ഒരാഴ്ച മുമ്പ് പ്രദേശത്ത് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയതായും അതിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നതായ വാട്‌സ്അപ്പ് സന്ദേശം പ്രചരിച്ചതായി പി.കെ ഫിറോസ് ഫെയ്‌സ് ബുകില്‍ കുറിച്ചു. മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

പികെ ഫിറോസിന്റെ ഫെയ്‌സ് ബുക് കുറിപ്പ് പൂര്‍ണരൂപത്തില്‍ വായിക്കാം..

താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.
എന്നാൽ ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജൻ സന്ദർശനം നടത്തിയത്. അതിന് ശേഷം സി.പി.എം പ്രവർത്തകർ ‘കൗണ്ട് ഡൗൺ’ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവർ പറയുന്നു. ഇന്ന് ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ധേശം മനസ്സിലാക്കാനായത്.
മലപ്പുറത്തിന്റെ തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സി.പി.എമ്മിലെ കണ്ണൂർ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദർശനവും ഈ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാർഗ്ഗത്തിൽ പാർട്ടി ചെറുത്ത് തോൽപ്പിക്കും.

chandrika: