X

ബാഗിലും പേഴ്‌സിലുമായി ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. ഇടുക്കി സ്വദേശി ആല്‍ബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗിലും പേഴ്‌സിലുമായി ഒളിപ്പിച്ച നിലയില്‍ 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ബംഗളൂരുവില്‍ നിന്നും പത്തനംതിട്ടയ്ക്ക് ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. റൂറല്‍ എസ്പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിന് സമീപം ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.

webdesk14: