X

നിപ്പ ഭീഷണി : വയനാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അഞ്ചു വരെ അവധി

 

കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമീപ പ്രദേശങ്ങളില്‍ നിപ വൈറസ് മൂലമുളള രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യഭ്യാസ സാഥാപനങ്ങള്‍ക്ക് അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. മധ്യ വേനല്‍ അവധിക്ക് ശേഷം ജൂണ്‍ ആറിന് മാത്രമേ സ്‌കൂളുകള്‍ തുറക്കുകയുള്ളുവെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ജില്ലയില്‍ രോഗ ബാധ ഇതുവരെ ഉ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗ ബാധ തടയുന്നതിനാവശ്യമായ എല്ലാ പ്രതി രോധ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ കൈക്കൊണ്ടിട്ടുണ്ട്. എങ്കിലും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ അവധികാലത്ത് സന്ദര്‍ശനം നടത്തിയ വിദി്യാര്‍ഥികളോ അധ്യാപകരോ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ എത്തുമ്പോള്‍ രോഗ ബാധ ഉണ്ടായേക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും ആരോഗ്യ കേരളം ജില്ലാ പ്രൊജക്ട് മേനേജറും ആശങ്ക അറിയിച്ചിട്ടുണ്ട്. നിപ വൈറസ് മൂലമുണ്ടാകുന്ന രോഗ ബാധ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി കൈകൊള്ളുന്നത് അനിവാര്യമായ കാര്യമാണ്. നിപ വൈറസ് പൊതു ജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുമെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 2005 ലെ ദുരന്ത നിാരണ നിയമ പ്രകാരം വിദ്യാലങ്ങല്‍ക്ക് ജൂണ്‍ 5 വരെ അവധി പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ അറിയിച്ചു.

chandrika: