X

നീരവ് മോദിയുടെ റിമാന്‍ഡ് 19 വരെ നീട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എന്‍.ബി) വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാന്‍ഡ് ബ്രിട്ടിഷ് കോടതി സെപ്റ്റംബര്‍ 19 വരെ നീട്ടി. ദക്ഷിണ പശ്ചിമ ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത് ജയിലില്‍ നിന്ന് വിഡിയോ മുഖേനയാണ് നീരവ് മോദി കോടതി നടപടികളില്‍ പങ്കെടുത്തത്.
വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ജഡ്ജി ടാന്‍ ഇക്രമാണ് വാദം കേട്ടത്. നീരവ് മോദിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിചാരണ 2020 മേയ് 11ന് ആരംഭിക്കുമെന്നാണ് സൂചന. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയിലെ ചീഫ് മജിസ്‌ട്രേട്ട് എമ്മ ആര്‍ബത്ത്‌നോട് മുന്‍പാകെ നീരവ് ജാമ്യം നേടാന്‍ മുന്‍പും ശ്രമിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് 19നാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് മോദിയെ അറസ്റ്റ് ചെയ്തത്.

chandrika: