X

ഹേറ്റേഴ്‌സിന് മറുപടിയായി നിവിന്‍പോളിയുടെ കിടിലന്‍ മേക്കോവര്‍

ശരീരഭാരം കൂടുയതിന്റെ പേരില്‍ ഒരുപാട് ബോഡിഷെയ്മിംഗ് നേരിട്ട വ്യക്തിയാണ് നിവിന്‍പോളി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താരം ഇപ്പോള്‍ കിടിലന്‍ ട്രാന്‍ഫോര്‍മേഷന്‍ നടത്തിരിക്കുകയാണ്. വെറും രണ്ട്മാസം കൊണ്ടാണ് താരം തടികുറച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് നാളുകളായി താരം ദുബായിലാണ് താമസിക്കുന്നത്. നിവിന്‍ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. നടന്‍ അജുവര്‍ഗീസ് ഉള്‍പ്പെടെ നിവിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയ്ക്കുവേണ്ടിയാണ് നിവിന്റെ മേക്കോവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

webdesk14: