X

റിയാദില്‍ തൊഴില്‍മന്ത്രാലയം പരിശോധന തുടങ്ങി

റിയാദ്: രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവരെയും മറ്റ് നിയമ നിയമലംഘകരെയും കണ്ടെത്താന്‍ സൗദിഅറേബ്യയില്‍ തൊഴില്‍ മന്ത്രാലയം പരിശോധന ആരംഭിച്ചു. സ്വദേശികള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ വിദേശികളില്‍ ജോലി ചെയ്യുന്നതും, സ്‌പോണ്‍സറുടെ കീഴിലാണോ ജോലി നോക്കുന്നത് എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്ഥാപനങ്ങളില്‍ സ്വേദേശികളെ ജോലിക്ക് വെച്ചിട്ടുണ്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ടെന്ന്‌ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

തൊഴില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ വിവരങ്ങള്‍ നല്‍കുന്നതിന് ടോള്‍ ഫ്രീ നമ്പറും പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത മാസം 16 പൊതുമാപ്പ് അവസാനിക്കുന്നതോടെ പരിശോധന ശക്തമാകും, പോലീസ് തൊഴില്‍ മന്ത്രാലയം , പാസ്‌പോര്‍ട്ട് വിഭാഗം ഒന്നിച്ചായിരിക്കും പരിശോധന നടത്തുക. ഹോട്ടലുകള്‍, ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍, ചെറുകിട സ്ഥാപനങ്ങള്‍ എന്നീ ഇടങ്ങളിലാണ് പ്രധാനമായും സംഘം പരിശോധന നടത്തുന്നത്.
2017 മാര്‍ച്ച് 19 ന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍, ഹജ്ജ് ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍, സന്ദര്‍ശക വിസയിലെത്തി സമയത്തിന് മടങ്ങാനാകാതെ കുടുങ്ങിയവര്‍, സ്‌പോണ്‍സര്‍ ഒളിച്ചോടി (ഹുറൂബ്) എന്ന് സ്റ്റാറ്റസ് രേഖപ്പെടുത്തിയവര്‍ ഈ വിഭാഗത്തില്‍ വരുന്നവര്‍ക്കെല്ലാം ഒക്ടോബര്‍ 16 വരെ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും.
അതെ സമയം മാര്‍ച്ച് 19 ശേഷം നിയമ ലംഘകരായവര്‍ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവില്ല. അനൂകല്യത്തിന്റെ പരിധിയില്‍ വരുന്ന നിയമ ലംഘകരായ ഇന്ത്യക്കാര്‍ ഇനിയും രാജ്യത്ത് തങ്ങുന്നുണ്ടെങ്കില്‍ ഉടന്‍ എംബസിയുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിക്കണമെന്ന്യാക്കി രാജ്യം വിടണമെന്ന് റിയാദ് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.സൗദിഅറേബ്യയില്‍

chandrika: