X
    Categories: india

പോലീസ് ക്രൂരത; ഡല്‍ഹിയില്‍ 25 മുസ്ലീം വീടുകള്‍ തകര്‍ത്തു

ഡല്‍ഹി: ഡല്‍ഹി പോലീസും ഡല്‍ഹി വികസന സമിതിയും ചേര്‍ന്ന് 25 മുസ്ലിം വീടുകള്‍ തകര്‍ത്തു. ഡല്‍ഹിയിലെ ഖരക് റിവാര സത്ബാരി മേഖലയിലെ വീടുകളാണ് പൊളിച്ച് നീക്കിയത്. വിശ്വാസികള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കാന്‍ പോയ സമയത്താണ് അധികൃതര്‍ വീടു പൊളിക്കാന്‍ എത്തിയത്.

ഭൂമി സ്വകാര്യ വ്യക്തിയുടേതാണെന്ന് ആണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ മുന്നറിയിപ്പില്ലാതെയായിരുന്നു ഡല്‍ഹി പോലീസും ഡല്‍ഹി വികസന സമിതിയും പ്രദേശത്തെ വീടുകള്‍ പൊളിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി യാതൊരു നടപടി ക്രമങ്ങളും പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളെ അറിയിച്ചു. സ്ഥലത്തെ എം.എല്‍.എ ആയ ആം ആദ്മി പാര്‍ട്ടി നേതാവ് കര്‍ത്താര്‍ സിംഗ് വിഷയത്തെ സംബന്ധിച്ച് ഇതുവരെ താമസക്കാരുമായി ബംന്ധപ്പെട്ടിട്ടില്ല.

web desk 3: