X

പൊലീസ് അതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ നാണിപ്പിക്കുന്നത്

 

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൂരമായ സംഭവങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് കേരളത്തില്‍ ദിനം പ്രതി അരങ്ങേറുന്ന പൊലീസ് അതിക്രമങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ആഭ്യന്തരത്തിന്റെ ചുമതലയുളള മുഖ്യമന്ത്രി ഇതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നുപറഞ്ഞ് നിസാരവല്‍ക്കരിക്കുകയാണ്. ഏറ്റവുമൊടുവില്‍ സ്വന്തം നാട്ടില്‍ ഉനൈസ് എന്ന ചെറുപ്പക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ പരാതി ഉണ്ടായിട്ടും കേസെടുക്കാന്‍ പൊലും തയ്യാറായില്ല. ഇത്തരം സംഭവങ്ങളിലെല്ലാം പാര്‍ട്ടിയുടെ ഇടപെടലുകള്‍ സുവ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടി ഓഫീസ് പോലെ പ്രവര്‍ത്തിക്കുകയാണ്.
ഉനൈസ് മരിച്ചത് പൊലീസ് മര്‍ദ്ദനമേറ്റാണെന്ന് ആസ്പത്രി രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 21 നാണ് ഉനൈസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. രാവിലെ മുതല്‍ വൈകിട്ടുവരെ എസ്.ഐയും ഏഴു പൊലീസുകാരും ചേര്‍ന്ന് ഉനൈസിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വീട്ടുകാര്‍ പറയുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് രണ്ട് മാസം വീട്ടില്‍ കിടപ്പിലായ ശേഷമാണ് ഉനൈസ് മരിക്കുന്നതെന്ന് മനുഷ്യവകാശ കമ്മീഷന് വീട്ടുകാര്‍ നല്‍കിയ പരാതിയിലും പറയുന്നുണ്ട്. തിരുവനന്തപുരത്ത് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ സൂരജ് എന്ന ചെറുപ്പക്കാരനെ ആളുമാറി കസ്റ്റഡിയില്‍ എടുത്ത് മൃഗീയമായ മര്‍ദ്ദിച്ച സംഭവവും ഉണ്ടായി.

chandrika: