X
    Categories: Culture

അഞ്ചാമത് പ്രസിഡന്റ്സ് ട്രോഫി മഹാദേവിക്കാട് കാട്ടിൽ തെക്കതിന്

അരുൺ ചാമ്പക്കടവ്

കൊല്ലം: കാണികളെ ഒന്നടങ്കം ആവേശത്തിലാക്കിയ ദേശിംഗനാടിന്റെ അഞ്ചാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ വിജയശിൽപിയായത് ന്യൂ ആലപ്പി ബോട്ട് ക്ലബ് തുഴയെറിഞ്ഞ മഹാദേവി കാട് കാട്ടിൽ തെക്കതിൽ.
രണ്ടാം സ്ഥാനം നേടിയത് കരുവാറ്റ ശ്രീ വിനായകൻ, മൂന്നാം സ്ഥാനം കരുനാഗപ്പള്ളി ബോട്ട് എയ്ഞ്ചൽ ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻതും നേടി. മത്സരിച്ചത് 16 ചുണ്ടൻ വള്ളങ്ങൾ .കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങളെല്ലാം തന്നെ കൊല്ലത്തെ പോരാട്ടത്തിനുണ്ടായിരുന്നു. നടുഭാഗം, സെന്റ് ജോർജ്, ശ്രീഗണേശ, ആനാരി പുത്തൻ ചുണ്ടൻ, പായിപ്പാടൻ, മഹാദേവൻ ,സെന്റ് പയസ്,ആയാപറമ്പ് വലിയ ദിവാൻജി, ചമ്പക്കുളം, മഹാദേവി കാട്ടിൽ തെക്കതിൽ, കരുവാറ്റ ശ്രീ വിനായകൻ, വെള്ളം കുളങ്ങര, കാരിച്ചാൽ, ജവഹർ തായങ്കരി, ദേവാസ് ,ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങളാണ് അണി നിരന്നത്.

കൂടാതെ വിവിധ വിഭാഗങ്ങളിലായി ആകെ 48 വള്ളങ്ങൾ ജലമേളയിൽ പങ്കെടുത്തു. ജലോത്സവത്തിൽ ചുണ്ടൻ വിഭാഗത്തിൽ കിരീടം നേടിയ ടീമിന് പ്രസിഡന്റ് സ് ട്രോഫിയും, ഒന്നര ലക്ഷം രൂപ സമ്മാന തുകയും ലഭിക്കും. സിയാചിനിൽ മരിച്ച ബി.സുധീഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എവർറോളിംഗ് ട്രോഫിയും വിജയികൾക്ക് ഈ വർഷം മുതൽ നൽകി.രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 125000 രൂപ, 100000 രൂപ, 75000 രൂപ എന്ന ക്രമത്തിൽ സമ്മാനതുക ലഭിച്ചു. ചുണ്ടൻ വിഭാഗത്തിൽ ആദ്യ എട്ടു സ്ഥാനക്കാർക്ക് 175000 രൂപ വീതവും അടുത്ത എട്ട് സ്ഥാനക്കാർക്ക് 140000 രൂപ വീതം ബോണസും നൽകി.
ഭാരതത്തിന്റ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന പ്രതിഭാ ദേവി സിംഗ് പാട്ടീൽ 2011-ൽ കൊല്ലം പൗരാവലിക്ക് സമ്മാനിച്ചതാണ് പ്രസിഡന്റ്സ് ട്രോഫി. രാഷ്ട്രപതി ഭവന്റെ തന്നെ നാമോധയത്തിലുള്ള ഇന്ത്യയിലെ ഏക കായിക വിനോദം എന്ന പ്രത്യേകതയും ഇതിനുണ്ട്.

പ്രസിഡന്റ്സ് ട്രോഫി ജേതാക്കൾ

2011 – ശ്രീ ഗണേശ് ചുണ്ടൻ – സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ് കൊല്ലം
2012 – ജവഹർ തായങ്കരി -സംഗം കന്നേറ്റി
2013 – കാരിച്ചാൽ – ജീസസ് ബോട്ട് ക്ലബ് കൊല്ലം
2014- ആനാരി – കുമരകം ടൗൺ ബോട്ട് ക്ലബ്
2015- മത്സരം നടന്നില്ല
2016- മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ – ന്യു ആലപ്പി ബോട്ട് ക്ലബ്

chandrika: