X

പ്രിസം പാനൽ തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ നാളെ

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ നാളെ (ഫെബ്രുവരി 21) നടക്കും. മലപ്പുറം ജില്ലയിലെ ഒഴിവുകളിലേക്ക് അപേക്ഷ നൽകിയവർക്ക് മലപ്പുറം കോട്ടപ്പടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പരീക്ഷാ കേന്ദ്രം. careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിച്ച യോഗ്യരായവർക്ക് 20 മുതൽ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിലെ മൈ അഡ്മിറ്റ് കാർഡ് വിഭാഗത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

കണ്ടന്റ് എഡിറ്റർ പാനലിലേക്കുള്ള എഴുത്തു പരീക്ഷ 21ന് രാവിലെ 10. 30 മുതൽ 12 വരെയും സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4 വരെയുമാണ്. പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുൻപ് ഹാളിൽ പ്രവേശിക്കണം. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് എന്നിവ ഹാളിൽ അനുവദിക്കില്ല.

webdesk14: