X
    Categories: Video Stories

28 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-45 വിജയകരമായി പരീക്ഷിച്ചു; ചരിത്രം രചിച്ച് ഐ.എസ്.ആര്‍.ഒ

ശ്രീഹരിക്കോട്ട: വിദേശ രാജ്യങ്ങളുടേതടക്കം 28 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ ചരിത്രം കുറിച്ചു. ഐ.എസ്.ആര്‍.ഒയുടെ പടക്കുതിരയായ സി-45 റോക്കറ്റിലായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.

ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍, ലിത്വാനിയയില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹം എന്നിവയെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.

ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ് ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. റോക്കറ്റിന്റെ നാലാംഘട്ടത്തെ ആദ്യമായി പരീക്ഷണ തട്ടകമാക്കി മാറ്റുന്നുവെന്ന സവിശേഷതയുമുണ്ട്. നിലവില്‍ പി.എസ്.എല്‍.വി വിക്ഷേപണത്തിന്റെ നാലാംഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെടുത്തി കഴിഞ്ഞാല്‍ റോക്കറ്റ് ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കാറാണ് പതിവ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: