X
    Categories: Video Stories

റഫാല്‍: ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണോ എന്നതില്‍ വിധി പറയുന്നത് മാറ്റി

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ പുനഃപരിശോധനാ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണോ എന്നതില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

റഫാല്‍ രേഖകള്‍ രഹസ്യ രേഖകളായതിനാല്‍ അവ കോടതിയില്‍ വാദത്തിനായി ഉപയോഗിക്കാന്‍ കഴിയില്ല എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദം. എന്നാല്‍ ദേശസുരക്ഷയുടെ പേരില്‍ എല്ലാം മാറ്റിവെക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

പ്രതിരോധ മന്ത്രാലയത്തിലെ വാങ്ങലുകള്‍ സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടില്‍ എല്ലാ വിവരങ്ങളും ഉണ്ടാവാറുണ്ട്. അത് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന കാര്യമാണ്. അതുകൊണ്ട് സര്‍ക്കാര്‍ വാദം നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് രേഖകള്‍ പരിശോധിക്കണോ വേണ്ടയോ എന്ന് കോടതി ഉത്തരവിടുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: