X

ദക്ഷിണേന്ത്യ പിടിക്കാന്‍ രാഹുല്‍ വയനാട്ടിലേക്ക്

ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടത്. കേരളം, കര്‍ണാടക-തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ലോകസഭാ മണ്ഡലമാണ് വയനാട്.

്ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മാറുമെന്നാണ് വിലയിരുത്തല്‍. നേരത്തെ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഇതേ ആവശ്യം രാഹുല്‍ ഗാന്ധിക്ക്് മുന്നില്‍ ഉയര്‍ന്നിരുന്നു.

ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് പരിഗണിച്ചാണ് വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കെ.പി.സി.സി മുന്നോട്ട് വെക്കുന്നത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കാന്‍ അത് സഹായിക്കുമെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കരുതുന്നു.

യനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആവശ്യം രാഹുലിന്റെ പരിഗണനയിലാണ്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ പിന്‍മാറാന്‍ തയ്യാറാണെന്ന് ടി.സിദ്ധീഖ് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം സ്ഥിരീകരിച്ചു.

‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.’ എന്ന് വിടി ബല്‍റാം എംഎല്‍എ ദിവസങ്ങള്‍ക്ക് മുമ്പ് ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു.

ഇതിന് പിന്തുണച്ച് വയനാടുകാരനും മുസ്‌ലിം ലീഗ് എംഎല്‍എയുമായ കെ.എം ഷാജിയും രംഗത്തെത്തിയിരുന്നു.

‘രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടത്. രാജ്യത്തെ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള രാഷ്ട്രീയയമായ പോരാട്ടത്തിന്റെ സര്‍വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യം.കേരളത്തില്‍ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതക്കെതിരെയുള്ള പോരാട്ടം കൂടിയായിരിക്കും അത്. ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മാറും. കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുല്‍ജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം. വി ടി ബല്‍റാമിന് പിന്തുണ’ കെ.എം ഷാജിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

chandrika: