X

രാജ്യത്തെ കർഷകരിൽ നിന്ന് വ്യവസായികൾ വിളകൾ കട്ടെടുക്കുന്നു; മോദി അതിന് കൂട്ടുനിൽക്കുന്നു: രാഹുൽ ഗാന്ധി

കൽപ്പറ്റ: രണ്ടോ മൂന്നോ വ്യാവസായിക ഭീമന്മാർക്ക് വേണ്ടിയാണ് മോദി ഭരണകൂടം കർഷക സമരത്തെ അടിച്ചമർത്തുന്നതെന്ന് രാഹുൽ ഗാന്ധി എം.പിയിൽ കൽപ്പറ്റയിൽ പറഞ്ഞു. രാജ്യത്തെ കർഷകരിൽ നിന്ന് വ്യവസായികൾ വിളകൾ കട്ടെടുക്കുകയാണെന്നും മോദി അതിന് കൂട്ടുനിൽക്കുന്നുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൽപ്പറ്റ നിയോജക മണ്ഡലം യു.ഡി.എഫ് കൺവൈൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാജ്യത്തെ പ്രധാനപ്പെട്ട മുഴുവൻ വ്യാവസായിക മേഖലകളും ചുരുംക്കം ചില വ്യവസായികളുടെ കൈകളിലാണിപ്പോൾ. രാജ്യത്തോ രണ്ട് മൂന്നോ വ്യാവസായിക ഭീമന്മാരുടെ താൽപര്യം മുൻനിർത്തിയാണ്് മോദി രാജ്യം ഭരിക്കുന്നത്. മോദി അധികാരത്തിലെത്തിയ ഉടൻ ചെയ്തത് ഭൂമി ഏറ്റെടുക്കുന്ന കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന നിയമമായിരുന്നു. രാഹുൽ പറഞ്ഞു.

രാജ്യത്ത് ഏറ്റവും ക്രൂരമായ രീതിയിലാണിപ്പോൾ കർഷകർ ആക്രമിക്കപ്പെടുന്നത്. എന്നാൽ ഭൂരിഭാഗം കർഷകർക്കും കാർഷിക നിയമത്തെക്കുറിച്ച് പൂർണ്ണമായി അറിയില്ല. അറിഞ്ഞിരുന്നുവെങ്കിൽ ഡൽഹിയിലേതിന് സമാനമായി രാജ്യത്താകെ വലിയ പ്രക്ഷോഭങ്ങളുണ്ടാവുമായിരുന്നു.

മാധ്യമങ്ങളെ നിന്ത്രിക്കുന്ന, മോദിക്കാവശ്യമുള്ള പണം നൽകുന്നയാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ‘ഇന്ത്യയുടെ സ്വത്തുക്കൾ ഞങ്ങൾക്ക് നൽകുക, നിങ്ങൾക്ക് ഞങ്ങളുടെ മാധ്യമങ്ങളിൽ സുരക്ഷിതമായ ഇടം നൽകാം,’ മോദിക്ക് മുന്നിൽ വ്യവസായികളുടെ ഓഫർ ഇതാണെന്നും രാഹുൽ പറഞ്ഞു.

 

adil: