X
    Categories: world

റഷ്യയില്‍ അട്ടിമറി നീക്കം; പുട്ടിന്‍ റഷ്യ വിട്ടതായി അഭ്യൂഹം

റഷ്യയുടെ തെക്കുഭാഗത്ത് വാഗ്നര്‍ കൂലിപ്പട്ടാളം നടത്തിയ സൈനികനീക്കത്തില്‍ അതിര്‍ത്തിയിലെ റഷ്യന്‍ സേനാകേന്ദ്രങ്ങള്‍ പിടിച്ചെടുത്തു. ക്രിമിയപിടിച്ചെടുത്ത 2014 കാലത്ത് റഷ്യ ഉണ്ടാക്കിയ സേനയാണ് വാഗ്നര്‍ സേന. ഇവരുടെ തലവന്‍ യെവ്ഗിനി പ്രിഗോശ് സേനയെ മോസ്‌കോ ലക്ഷ്യമാക്കി തിരിച്ചുവിട്ടതായും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നാടുവിട്ടതായും പ്രചാരണമുണ്ട്. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നാണ് റഷ്യയുടെ ഔദ്യോഗികവിശദീകരണം. പലസ്ഥലത്തും വാഗ്നര്‍ സേന കുഴിബോംബുകള്‍ സ്ഥാപിച്ചതായും സേനയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പറയുന്നു. ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്. എന്നാല്‍ അടുത്തിടെ യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ടും തര്‍ക്കം ഉടലെടുത്തിരുന്നു.
എന്നാല്‍ സംഭവവികാസം യൂറോപ്പും അമേരിക്കയും സസൂക്ഷ്മം വീക്ഷിക്കുകയാണ്. ക്രിമിയയെയും യുക്രൈനെയും പിന്തുണക്കുന്ന നിലപാടാണ് അവരെടുത്തിരിക്കുന്നത്. നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നീക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന ശ്രുതിയും ശക്തമാണ്. അമേരിക്കയും യൂറോപ്പും യുക്രൈന്‍ യുദ്ധം കാരണം നിര്‍ത്തിവെച്ച റഷ്യയില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി ഇപ്പോള്‍ നടത്തുന്നത് ഇന്ത്യ മുഖേനയാണ്. ഇരുഭാഗത്തും നിലയുറപ്പിക്കുന്ന നിലപാടാണ് ഇന്ത്യയുടേത്. ഇതാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഇന്ത്യാപ്രീതിക്ക് കാരണവും. എന്നാല്‍ അമേരിക്കന്‍ ചേരിയിലേക്ക് ഇന്ത്യ പൂര്‍ണമായും നീങ്ങുന്നത് നമ്മുടെ പരമ്പരാഗത നയത്തിനെതിരാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. റഷ്യന്‍ വിമതരുടെ കാര്യത്തില്‍ ഇന്ത്യ നയം വ്യക്തമാക്കിയിട്ടുമില്ല.

Chandrika Web: