X

റൂട്ട് മാര്‍ച്ചില്‍ കോടതി ഉപാധികള്‍ ലംഘിച്ചു; ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോയമ്പത്തൂരില്‍ നടന്ന ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിനിടെ ഉപാധികള്‍ ലംഘിച്ച മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂര്‍ ആര്‍.എസ്.എസ് മേഖല പ്രസിഡന്റ് സുകുമാര്‍, ജില്ലാ സെക്രട്ടറി മുരുകന്‍, ജോയിന്റ് സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് വി.എച്ച് റോഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോയമ്പത്തൂര്‍ ജില്ലയില്‍ ആര്‍.എസ് പുരം, മേട്ടുപാളയം, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് സംഘടിപ്പച്ചത്. നഗരത്തില്‍ നടന്ന റാലി പൊന്നയരാജപുരത്തുനിന്ന് ആരംഭിച്ച് ആര്‍. എസ് പുരം, ശുക്രവാര്‍പേട്ട്, തെലുങ്കുവീഥി വഴി രാജവീഥിയില്‍ പൊതുയോഗത്തോടെ സമാപിച്ചു. മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ സംസ്‌കാരിക കായിക വിനോദമായ ചിലമ്പാട്ടത്തിലെ വടികളും ആയുധങ്ങളുമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അണിനിരന്നത്. ഇത് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് പൊലീസ് അറിയിച്ചത്.

 

 

 

 

webdesk13: