X
    Categories: main stories

ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടം കളിക്കാരുടെ ട്വീറ്റ് കൊണ്ട് പരിഹരിക്കാനാവില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പിടിവാശിയും ജനാധിപത്യവിരുദ്ധമായ പെരുമാറ്റവും മൂലം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടത്തിന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റുകള്‍ കൊണ്ട് പരിഹാരം കാണാനാകില്ലെന്ന് ശശി തരൂര്‍. പാശ്ചാത്യ സെലിബ്രിറ്റികള്‍ക്കെതിരേ പ്രതികരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നു എന്നുളളത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംഗന്‍ബര്‍ഗ് തുടങ്ങിയവര്‍ കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ പരോക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ ഒരുമിച്ചു നില്‍ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കളിക്കാരും ബോളിവുഡ് താരങ്ങളും ട്വീറ്റ് ചെയ്തത്.

‘കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരുമായി പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇന്ത്യയെ ഒരുമിച്ച് നിങ്ങള്‍ക്ക് ലഭിക്കും.’ഹാഷ്ടാഗ് ക്യാമ്പയിനെ പരിഹസിച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: