X

റിസര്‍വ് ബാങ്കിന് ‘പാട്ടുകാരന്‍’ ഡെപ്യൂട്ടി ഗവര്‍ണര്‍

A file photo of Viral Acharya

മുംബൈ: റിസര്‍വ് ബാങ്കിലേക്ക് കൈയില്‍ ഗിറ്റാറുമായി ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍. 10 പാട്ടുകള്‍ക്ക് ഈണമിട്ട ഖ്യാതിയുമായി വിരാള്‍ ആചാര്യ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് പുതിയ ഡപ്യൂട്ടി ഗവര്‍ണറായി നിയമിതനാകുന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്‌റ്റേണ്‍ ബിസിനസ് സ്‌കൂളിലെ പ്രൊഫസറാണ് ഈ 42കാരന്‍. ഇതിന് മുമ്പ് ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ അധ്യാപകനായിരുന്നു.

ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഡപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം. 90 അപേക്ഷകരില്‍ നിന്നാണ് ആചാര്യയെ തെരഞ്ഞെടുത്തത്. യദോന്‍ കി സില്‍സിലെ, ക്യാ യെ വഹി പിര്‍ രാത് ഹൈ തുടങ്ങിയവാണ് ആചാര്യ ഈണമിട്ട ചില ഗാനങ്ങള്‍. സാമ്പത്തിക മേഖലയില്‍ അന്താരാഷ്ട്ര പ്രശസ്തമായ നിരവധി പേപ്പറുകളും ഇദ്ദേഹത്തിന്റേതായി ഉണ്ട്. മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ആചാര്യയുടെ ബിരുദം. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ നേടി.

chandrika: