X

കണ്ണൂരില്‍ സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റു

കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ഇരു കൈപ്പത്തികളും അറ്റു. വിഷ്ണു എന്നയാള്‍ക്കാണ് പരിക്കറ്റേത്. പ്രാഥമിക വിവരമനുസരിച്ച്് ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് കരുതുന്നു. ഇന്നലെ രാത്രി ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടന്ന അവസ്ഥയിലാണുള്ളത്. സംഭവ സ്ഥലത്ത് പൊലീസ്, ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. പരിക്കേറ്റ വിഷ്ണുവിനെ ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്ന്നീട് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

 

webdesk13: