X

സ്ത്രീയുടെ വായില്‍ നിന്ന് പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ

ശസ്ത്രക്രിയക്കിടെ റഷ്യന്‍ സ്വദേശിയായ സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തില്‍ നിന്നും വ്യക്തമല്ല.

ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തില്‍നിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത് എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാമ്പുകള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ വീടിനു പുറത്ത് ജനങ്ങള്‍ കിടന്നുറങ്ങരുതെന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിച്ച് ഇവര്‍ വീടിനു പുറത്തുറങ്ങിയ സമയത്ത് പാമ്പ് വായിലൂടെ കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം.ശസ്ത്രക്രിയയില്‍ സഹായിക്കാനെത്തിയ നേഴ്‌സ് പാമ്പിന്റെ വലുപ്പം കണ്ട് ഞെട്ടി പിന്നിലേക്കു മാറുന്നത് വീഡിയോയില്‍ കാണാം.

web desk 3: