X

എം.എസ്.എഫിന്റെ ഇടപെടല്‍; എസ്.എസ്.എല്‍.സി ടൈം ടേബിള്‍ പുനഃക്രമീകരിച്ചു


കോഴിക്കോട് :2019 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സോഷ്യല്‍ സയന്‍സ്, ഗണിത ശാസ്ത്രം, വിഷയങ്ങള്‍ തുടര്‍ ദിനങ്ങളില്‍ നിശ്ചയിച്ച് ടൈംടേബിള്‍ പുറപ്പെടുവിച്ചിരുന്നു. ദീര്‍ഘ സമയം ആവശ്യമുള്ള ഇത്തരം പരീക്ഷകള്‍ ഇടവേളകളില്ലാതെ വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അമിത ഭാരമാകുമെന്ന് ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരീക്ഷാ ടൈം ടേബിള്‍ വിദ്യാര്‍ത്ഥി സൗഹൃദമായി പുനഃക്രമീകരിണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 25, 26 തിയ്യതികളില്‍ യഥാക്രമം നിശ്ചയിച്ചിരുന്ന പരീക്ഷ 26 ന് അവധി നല്‍കി 27 ന് ഗണിതശാസ്ത്ര പരീക്ഷയായി പുനഃക്രമീകരിക്കുകയുണ്ടായത്.

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ എംഎസ്എഫിന് പോരാട്ടവിജയങ്ങള്‍ ഊര്‍ജ്ജം പകരുമെന്നും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവകാശ പോരാട്ടം സജീവമാക്കുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി എംപി നവാസും വ്യക്തമാക്കി.

chandrika: