X
    Categories: Video Stories

“ബുര്‍ഖയല്ല, സ്യൂട്ടാണ് നിരോധിക്കേണ്ടത്; കാരണം…” ഹെന്റി സ്റ്റെവാര്‍ട്ട് പറയുന്നു

ഇസ്ലാമിക വസ്ത്രധാരണ രീതിയായ ബുര്‍ഖയല്ല, ആധുനിക ഔപചാരിക വസ്ത്രരീതിയായ സ്യൂട്ട് ആണ് നിരോധിക്കേണ്ടതെന്ന ലണ്ടന്‍ സ്വദേശിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനത്തെപ്പറ്റിയുള്ള ‘ദി ഗാര്‍ഡിയന്‍’ ചര്‍ച്ചയില്‍ ഹെന്റി സ്റ്റെവാര്‍ട്ട് എന്നയാള്‍ നടത്തിയ പരാമര്‍ശമാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സാമൂഹ്യപ്രവര്‍ത്തകനും വിക്കിലീക്‌സ് പാര്‍ട്ടി അംഗവുമായ സുരേഷ് രാജന്‍ അടക്കം നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ബുര്‍ഖയണിഞ്ഞ (അല്ലെങ്കില്‍ ഹിജാബ് / ബുര്‍കിനി) ഒരു സ്ത്രീയും ഇതുവരെ എന്നോട് ഒരു ഉപദ്രവവും ചെയ്തിട്ടില്ല. പക്ഷേ, സ്യൂട്ടണിഞ്ഞ ഒരു മനുഷ്യന്‍ വിശദീകരണമൊന്നും ചോദിക്കാതെ എന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സ്യൂട്ടണിഞ്ഞ മനുഷ്യന്മാര്‍ എന്നെ തെറ്റിദ്ധരിപ്പിച്ച് ആയിരക്കണക്കിന് പൗണ്ട് നഷ്ടമുണ്ടാക്കിയിരിക്കുന്നു. സ്യൂട്ടണിഞ്ഞ ഒരു മനുഷ്യനാണ് നമ്മെ ദുരന്തപൂര്‍ണവും നിയമവിരുദ്ധവുമായ ഒരു യുദ്ധത്തിലേക്കു നയിച്ചത്. സ്യൂട്ടണിഞ്ഞ മനുഷ്യന്മാര്‍ ബാങ്കുകളെ നയിക്കുകയും ലോക സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നു. സ്യൂട്ടണിഞ്ഞ മറ്റ് ആളുകള്‍ കഠിനത കൊണ്ട് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. ജനങ്ങള്‍ എന്തൊക്കെയാണ് ധരിക്കേണ്ടതെന്ന് നമ്മള്‍ പറയാന്‍ തുടങ്ങിയാല്‍, നമ്മള്‍ സ്യൂട്ടുകള്‍ നിരോധിക്കേണ്ടി വരും.’

2016 ആഗസ്തിലാണ് ഗാര്‍ഡിയന്‍ പത്രം ഹെന്റി സ്റ്റെവാര്‍ട്ടിന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. ആയിരക്കണക്കിനു തവണയാണ് ഇത് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ജൂലിയന്‍ അസാഞ്ചിന്റെ വിക്കിലീക്‌സ് പാര്‍ട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേഷ് രാജിന്‍ ഇന്ന് (വ്യാഴം) ആണ് ഈ വാര്‍ത്തയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: