X
    Categories: main stories

കോവിഡ് നിയന്ത്രണങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് മാത്രം കര്‍ശനമാക്കുന്നതിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: മതപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. മാളുകള്‍, മദ്യഷോപ്പുകള്‍ തുടങ്ങി സാമ്പത്തിക താല്‍പര്യങ്ങളുള്ള എല്ലാ കാര്യങ്ങളും അനുവദിക്കുന്നതില്‍ ഒരു തടസ്സവുമില്ല. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോഴാണ് കോവിഡിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നത്. ഇത് വിചിത്രമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.

“സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങള്‍ക്ക് അവര്‍ അനുമതി നല്‍കുന്നു. സാമ്പത്തികം ഉള്‍പ്പെട്ട കാര്യമാണെങ്കില്‍ അവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ വരുമ്പോള്‍ കോവിഡ് ഭീഷണി ഉണ്ടെന്ന് പറയുന്നു, ഇത് വളരെ അസാധാരണമായി തോന്നുന്നു”- ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ ജൈനക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. മഹാരാഷ്ട്ര സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങള്‍ അടുത്ത രണ്ട് ദിവസം തുറക്കാന്‍ കോടതി അനുമതി നല്‍കി. അതേസമയം ഇളവ് ഗണേശചതുര്‍ത്ഥി ഉള്‍പ്പെടെയുള്ള മറ്റ് മതപരമായ ആഘോഷങ്ങള്‍ക്ക് ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: