X

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ അധ്യാപിക പിടിയില്‍

ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അധ്യാപിക പിടിയില്‍. യു.പി പുരാന്‍പൂരിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് വ്യാജ കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നഗരസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ശ്രമിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഋതു ടോമാര്‍ എന്ന അധ്യാപികയാണ് പിടിയിലായത്. പുരാന്‍പൂരിലെ എന്ന അധ്യാപികയാണ് പിടിയിലായത്. പുരാന്‍പൂരിലെ പഛ്‌പേട വില്ലേജ് പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് ഇവര്‍. മെയ് 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഒരു ബൂത്തില്‍ പോളിങ് ഓഫീസറായി ഇവരെ നിയമിച്ചിരുന്നു. തുടര്‍ന്ന് താന്‍ കോവിഡ്‌ പോസിറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഇവര്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടു. പൊലീസ് പരിശോധനയില്‍ മറ്റൊരാളുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാതാണെന്ന് കണ്ടെത്തുകയും അധ്യാപികയെ പിടികൂടുകയുമായിരുന്നു.

webdesk13: