X

ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ പ്രവാസി അപകടത്തില്‍ മരിച്ചു

ഗൃഹപ്രവേശനത്തിനുള്ള ചടങ്ങിനായി നാട്ടിലെത്തിയ മലയാളി അപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസില്‍ ശ്യാം കുമാര്‍ (36) ആണ് മരിച്ചത്. പുതിയ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങിയ മടങ്ങവെ ഇദ്ദേഹത്തിന്റെ ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് തഴുത്തല പിജെ ജംഗ്ഷനിലാണ് അപകടം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.സൗദിയിലെ റിയാദില്‍ 11 വര്‍ഷത്തോളമായി പ്രവാസിയാണ്. ഏപ്രില്‍ ഏഴിനാണ് ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയത്.

webdesk11: