X

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല: എയര്‍പോര്‍ട്ട് ഡയറക്ടര്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന്‍. കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് ഡി.ജി.സി.എ സംഘം കരിപ്പൂരില്‍ സന്ദര്‍ശനംനടത്തി മടങ്ങിയെങ്കിലും വലിയ വിമാനങ്ങള്‍ക്ക് അനുമതിയായിട്ടില്ല. ഈ വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും വ്യോമയാനമന്ത്രാലയവുമാണ് തീരുമാനം കൈകൊള്ളേണ്ടത്. മംഗലാപുരംവിമാനത്താവളത്തില്‍ റണ്‍വേ നീളം കുറവാണെങ്കിലും റെസയും (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) റണ്‍വേ സ്ട്രിപ്പിന് വീതിയുമുണ്ട്. അവിടെയും ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്-മംഗലാപുരത്തെ മുന്‍ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

പുതുതായി നിര്‍മിക്കുന്ന അന്താരാഷ്ട്ര ആഗമന ടെര്‍മിനലിന്റെ നിര്‍മാണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. നിലവില്‍ 50 ശതമാനംപൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: