X

കൂലി ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു; തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയില്‍

തിരുനെല്ലി: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി വേതനം നല്‍കുന്നില്ല. ചുട്ട് പൊള്ളുന്ന ചൂടില്‍ പണിയെടുക്കുന്നതല്ലാതെ കൂലി ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്.

റോഡില്‍ പാറപോലയുള്ള സ്ഥലം കിളച്ച് മണ്ണിട്ടു പൊക്കലും, കാട്ടാന ട്രഞ്ച് കുഴിക്കലുമാണ് ഇപ്പോള്‍ ഇവരുടെ പണി. ശരീരത്തിന് താങ്ങാന്‍ കഴിയത്ത സൂര്യതാപവു സഹിച്ച് പണിയെടുത്ത കൂലി ലഭിക്കാതെ വന്നാല്‍ കുടുംബം മുന്നോട്ട് ഏങ്ങനെ പോകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
എന്നാല്‍ തൊഴിലാളി വിയര്‍പ്പിന്റെ ലക്ഷങ്ങളുടെ പണം വിവിധ ബാങ്കില്‍ നികേഷപിച്ച് നിക്ഷേപത്തിന്റെ പലിശ ബാങ്കുകള്‍ വര്‍ദ്ധിപ്പിക്കുന്നല്ലാതെ തൊഴിലാളികള്‍ക്ക് കൃത്യമായി പണം നല്‍കുന്നില്ലെന്ന് പരാതിയുയരുന്നുണ്ട്.
മാനന്തവാടി ബ്ലോക്ക് ഡിവിഷിന്റെ കീഴില്‍ പണിയെടുത്ത തൊഴിലുറപ്പ് പദ്ധതിയില്‍ കൂലിനല്‍കണമെങ്കില്‍ 2 കോടി 35 ലക്ഷം രൂപയോളം വേണം. കൂലി മസ്ട്രാള്‍ സെന്‍ട്രല്‍ ഗവ.വെബ്‌സൈറ്റിലേക്ക് നല്‍കാന്‍ ഒരു മാസമായി കാത്തിരിക്കുന്നുവെന്നാണ് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ പറയുന്നത്.
ചില തദ്ദേശ വകുപ്പ് തൊഴിലാളികളുടെ കൂലി മസ്‌ട്രോള്‍ പണിയെടുത്ത രേഖയുടെ രജിസ്റ്റര്‍ എന്നിവയുടെ പകര്‍പ്പ് യഥാസമയം എത്തിക്കാത്തതാണ് തുക അക്കൗണ്ടിലെത്താന്‍ കാലതാമസമെന്നുമാണ് ഓഫീസറുടെ വിശദീകരണം. അതാത് പഞ്ചായത്തിന്റെ തൊഴിലാളികളുടെ മസ്‌ട്രോള്‍ എത്തിയാല്‍ തുക അവരുടെ അക്കൗണ്ടിലെത്തുമെന്നും ഓഫീസര്‍ പറഞ്ഞു. തിരുനെല്ലിയില്‍ 3100 തൊഴിലാളികളാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 950 തൊഴിലാളികള്‍ മാത്രമാണ് ഗോത്ര വിഭാഗത്തിലുള്ളത്. കൂലി ലഭിക്കാതായപ്പോള്‍ തൊഴിലുറപ്പ് പണിയില്‍ എണ്ണം കുറഞ്ഞു വരികയാണ്.

chandrika: