X

അടയ്ക്ക മോഷണ കേസില്‍ രണ്ടുപേര്‍ പിടിയില്‍

അടയ്ക്കാ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ചങ്ങരംകുളം പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് 150 കിലോ അടയ്ക്ക പിടികൂടി. ചങ്ങരംകുളത്ത് നിന്ന് മോഷ്ടിച്ച് അടക്ക വില്‍ക്കാന്‍ അരീക്കോട്ടക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്.

വയനാട് സുല്‍ത്താന്‍ ബത്തേരി നായക്കന്‍ പറമ്പത്ത് കെ. ബഷീര്‍ (48), മലപ്പുറം മക്കരപറമ്പ് സ്വദേശിയായ പുളിമീത്തില്‍ അബ്ദുള്‍ ലത്തീഫ് (30) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലും എസ്.ഐ രാജേന്ദ്രന്‍ നായരും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

webdesk14: