X

യുഎഇ-ഒമാന്‍ റെയില്‍ ഗതാഗതം: ഇരുരാജ്യങ്ങളുടെയും വികസനത്തിന് ആക്കംകൂട്ടും

റസാഖ് ഒരുമനയൂര്‍

അബുദാബി: യുഎഇയും ഒമാനിലെ സോഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ പദ്ധതി ഇരുരാജ്യങ്ങളുടെയും വിസകനത്തില്‍ പുതിയ പാതകള്‍ തുറക്കുമെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗം വിലയിരുത്തി.

സൊഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സംയുക്ത റെയില്‍വേ ശൃംഖലയുടെ നേട്ടങ്ങള്‍, പഠനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തിഹാദ് റെയില്‍വെയും ഒമാന്‍ അധികൃതരുടെയും യോഗം ചേര്‍ന്നത്. ഇതുസംബന്ധിച്ചു നേരത്തെ രൂപീകൃതമായിട്ടുള്ള ഡയറക്ടറേറ്റ് യോഗമാണ് കാര്യങ്ങള്‍ വിലയിരുത്തിയത്.

മസ്‌കറ്റില്‍ നടന്ന യോഗത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ ഈ സംയുക്ത പദ്ധതിയെ പിന്തുണച്ചതിന് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ ബോര്‍ഡ് യോഗം അഭിനന്ദിച്ചു. ഇരുരാജ്യങ്ങളുടെയും വികസനം ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിര വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് യോഗം വിലയിരുത്തി.

ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന സുരക്ഷിതവും കാര്യക്ഷമവുമായ റെയില്‍വേ ശൃംഖലയിലൂടെ യാത്രയും ചരക്ക് ഗതാഗതവും
സുഗമമാക്കാനും ഇരു രാജ്യങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ഇതിലൂടെ വികസനം, രാജ്യങ്ങളുടെ ശക്തമായ ബന്ധം തുടങ്ങി ഒ്‌ട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കാനാകും.

ഊര്‍ജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൂയി
ഒമാന്‍-ഇതിഹാദ് റെയില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഒമാനി ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സയീദ് ബിന്‍ ഹമൂദ് അല്‍ മവാലിയും വൈസ് ചെയര്‍മാനുമായ ഉന്നതാധികാര സമിതിയാണ് സംയുക്ത റെയില്‍വെ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

ജോയിന്റ് നെറ്റ്വര്‍ക്ക് പുരോഗതിയെക്കുറിച്ചും എഞ്ചിനീയറിംഗ് ഡിസൈന്‍ പഠനങ്ങള്‍ യോഗം അവലോകനം ചെയ്തു.
ഈ പഠനങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതും പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്ക് അനുകൂലമായതുമാണെന്ന് യോഗം വിലയിരുത്തി.
ആധുനിക സാങ്കേതിക വിദ്യയിലൂടെ സുഗമമായ ട്രെയിന്‍ ഗതാഗതവും
തടസ്സങ്ങളില്ലാത്ത അതിര്‍ത്തി ക്രോസിംഗുകളും സാധ്യമാക്കും.

ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്പനി, അബുദാബിയിലെ നിക്ഷേപകരായ മുബദാല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായി ഒരു സഹകരണ കരാര്‍ ഒപ്പിട്ടത്.

webdesk14: