X
    Categories: tech

യുപിഐ പണകൈമാറ്റങ്ങള്‍ക്ക് ഇനി മുതല്‍ ഫീസ്; ഇന്ന് മുതല്‍ പ്രാബല്യത്തിലെന്ന് റിപ്പോര്‍ട്ട്

യുപിഐ പണകൈമാറ്റങ്ങള്‍ക്ക് ഇനി മുതല്‍ ഫീസ് ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി കൈമാറ്റം ചെയ്യുന്ന പണത്തിനാണ് അധിക ചാര്‍ജ് കൊടുക്കേണ്ടി വരിക. നാഷണല്‍ പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 2021 ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

പ്രമുഖ യുപിഐ ആപ്പായ ഗൂഗിള്‍ പേയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചുതുടങ്ങി. http://pay.google.com/ എന്ന സൈറ്റിലൂടെയാണ് ഇനി ആപ്ലിക്കേഷന്‍ ഇല്ലാതെയും പണം അയക്കാന്‍ സാധിക്കുക.

ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ നാല് ചക്ര വാഹനങ്ങളില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഫാസ് ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. ഇത് പിന്നീട് ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്. 2017 ഡിസംബര്‍ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നല്‍കണം.

web desk 3: