X
    Categories: tech

ഗൂഗിള്‍ പേയും ഫോണ്‍ പേയും ‘കുടുങ്ങി’ ; നിയന്ത്രണങ്ങളുമായി എന്‍പിസിഐ

ഗൂഗിള്‍ പേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, പേടിഎം തുടങ്ങിയ, യുപിഐ പേമെന്റ് സേവനദാതാക്കളെ നിയന്ത്രിച്ച് എന്‍പിസിഐ. ഒരു തേഡ് പാര്‍ട്ടി ആപ് പ്രൊവൈഡറും 30 ശതമാനത്തിലേറെ യുപിഐ പേമെന്റ് ഉപയോഗിക്കരുതെന്നാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചത്. എന്നാല്‍ ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ച് ഗൂഗിളും ഒരു പറ്റം അവലോകകരും രംഗത്തെത്തി. ഇന്ത്യ ഇപ്പോഴും ഡിജിറ്റല്‍ പേമെന്റ് രീതിയുടെ ശൈശവ ഘട്ടത്തിലാണ്. ഈ സമയത്ത് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ഗുണകരമാവില്ല എന്നാണ് ഗൂഗിള്‍ പറയുന്നത്.

രാജ്യത്ത് യുപിഐ നിയന്ത്രിക്കുന്നത് എന്‍പിസിഐ ആണ്. അവരാണ് ഇക്കാര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. എന്‍പിസിഐയുടെ തീരുമാനം രാജ്യത്തെ പല യുപിഐ പേമെന്റ് നടത്തുന്നവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ മേധാവി സജിത് ശിവാനന്ദന്‍ പറഞ്ഞു. ദൈനംദിന പണമടയ്ക്കലിന്‍ ഗൂഗിള്‍ പേ അടക്കം ഉപയോഗിക്കുന്നവരെ നേരിട്ടു ബാധിച്ചേക്കാവുന്ന ഒരു തീരുമാനമാണിത്. അത് കൂടുതല്‍ ആളുകള്‍ യുപിഐ സിസ്റ്റത്തിലേക്കു കടുന്നുവരുന്നതിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അതേസമയം, ഇതൊരു ജിയോ അനുകൂല നീക്കമായിരിക്കാമെന്ന് ആരോപിക്കുന്നവരുമുണ്ട്.

അതേസമയം, യുപിഐ പേമെന്റ് സിസ്റ്റത്തിലെ അപകടങ്ങള്‍ പരിഗണിച്ച ശേഷമാണ് തങ്ങള്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചതെന്ന നിലപാടാണ് എന്‍പിസിഐ അറിയിച്ചത്. ഇപ്പോള്‍ 30 ശതമാനത്തിലേറെ മാര്‍ക്കറ്റ് ഷെയര്‍ ഉള്ള കമ്പനികള്‍ക്ക് പുതിയ നിയമം അനുസരിക്കണമെങ്കില്‍ തങ്ങളുടെ കസ്റ്റമര്‍മാരെ നഷ്ടപ്പെടുകയോ, അല്ലെങ്കില്‍ അവര്‍ നടത്തുന്ന ചില പണമടയ്ക്കലുകള്‍ നടത്താതിരിക്കുകയോ വേണ്ടിവരും. ഇതിനാല്‍ തന്നെ പല കമ്പനികളുടെയും എക്‌സിക്യൂട്ടീവുമാര്‍ എന്‍പിസിഐ പ്രതിനിധികളെ നേരില്‍ കണ്ട് തങ്ങളുടെ ഉത്കണ്ഠ രേഖപ്പെടുത്തും.

web desk 3: