X
    Categories: tech

നിരക്ക് കൂട്ടിയാല്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും വെട്ടിലാകും!

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും മൊബൈല്‍ നിരക്കുകള്‍ കൂട്ടുമെന്ന് അറിയിച്ചിരുന്നു. അടുത്ത മാസങ്ങളില്‍ തന്നെ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ വരിക്കാരുടെ എണ്ണം കുത്തനെ ഇടിയുമെന്നാണ് വിപണിയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വോഡഫോണ്‍ ഐഡിയയും എയര്‍ടെലും നിരക്കുകള്‍ കൂട്ടുമെന്ന് പറയുമ്പോള്‍ ജിയോ കൂട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

നിരക്കുകള്‍ ഉയര്‍ത്തുന്ന മൂന്ന് സ്വകാര്യ ടെലികോം കമ്പനികളില്‍ ആദ്യത്തെതാകാമെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്. നിരക്ക് കൂട്ടിയാല്‍ കൂടുതല്‍ വരിക്കാരെ നഷ്ടപ്പെടാന്‍ പോകുന്നതും ഇവര്‍ക്ക് തന്നെയായിരിക്കും. ഇപ്പോള്‍ തന്നെ പ്രതിമാസം ദശലക്ഷക്കണക്കിന് വയര്‍ലെസ് ഉപഭോക്താക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വോഡഫോണ്‍ ഐഡിയ നിരക്ക് കൂട്ടിയാല്‍ പിരിഞ്ഞുപോകുന്നവരുടെ എണ്ണം കൂടും.

ഓരോ മാസവും റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരതി എയര്‍ടെല്‍ ലിമിറ്റഡും കൂടുതല്‍ ഉപയോക്താക്കളെ ചേര്‍ക്കുമ്പോള്‍ വോഡഫോണ്‍ ഐഡിയ വിട്ടുപോകുന്നവരാണ് കൂടുതല്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഡേറ്റ പ്രകാരം, ഓഗസ്റ്റില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 12 ലക്ഷം വയര്‍ലെസ് വരിക്കാരെ നഷ്ടപ്പെട്ടു. ഇത് തുടര്‍ച്ചയായ പത്താം മാസമാണ് ഉപഭോക്താക്കളെ നഷ്ടപ്പെടുന്നത്.

സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വോഡഫോണ്‍ ഇന്‍ഫ്രാസ്ട്രക്ചറിലും നെറ്റ്വര്‍ക്കിലും നിക്ഷേപം നടത്തുന്നില്ലെങ്കില്‍ താരിഫ് വര്‍ധനവ് വരിക്കാരുടെ നഷ്ടത്തിന് ഇടയാക്കുമെന്നാണ് ഒരു ടെലികോം അനലിസ്റ്റ് പറഞ്ഞത്.

web desk 3: